അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (19:37 IST)
2024ല്‍ അവസാനമാണ് പുറത്തിറങ്ങിയതെങ്കിലും 2024ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ സിനിമയായ മാര്‍ക്കോ. ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമയുടെ ഒടിടി സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 45 ദിവസങ്ങള്‍ക്ക് ശേഷമാകും സിനിമയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയുടെ ഒടിടി സ്ടീമിംഗ് ഉണ്ടാകും. സിനിമയിലെ ഡിലീറ്റഡ് സീനുകള്‍ ഉള്‍പ്പടെ കൂടുതല്‍ സ്ട്രീം ടൈമോടെയാകും
സിനിമ പ്രേക്ഷകരിലെത്തുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ഡിസംബര്‍ 20നാണ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ ഹിന്ദി മാര്‍ക്കറ്റിലും നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.