പ്രേമലുവിനെ വീഴ്ത്തുമോ? തെലുങ്കിൽ ഞെട്ടിക്കുന്ന സ്ക്രീൻ കൗണ്ടിൽ മാർക്കോ എത്തുന്നു, തീപ്പൊരി വീണാൽ ആളിപടരും

Marco- Premalu
അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (20:43 IST)
Marco- Premalu
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മലയാളം സിനിമയായ മാര്‍ക്കോ മലയാളത്തിന് പുറമെ ഹിന്ദി മാര്‍ക്കറ്റില്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നേവരെ ഒരു കോടി രൂപ ഹിന്ദി മാര്‍ക്കറ്റില്‍ നിന്നും നേടാന്‍ ഒരു മലയാളം സിനിമയ്ക്കും ആയിട്ടില്ലെന്നിരിക്കെ ദിവസം ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ എന്ന നിലയിലേക്കാണ് മാര്‍ക്കോയുടെ റീച്ച്. ഇതിനിടയില്‍ സിനിമയുടെ തെലുങ്ക് മാര്‍ക്കറ്റിലേക്കുള്ള റിലീസും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.

ജനുവരി ഒന്നിനാകും തെലുങ്ക് പതിപ്പ് പുറത്ത് വരിക. തെലുങ്കിലെ വമ്പന്മാരായ മൈത്രി മൂവീസാണ് സിനിമയുടെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ആന്ധ്രയിലും തെലങ്കാനയിലുമായി 300ലേറെ സ്‌ക്രീനുകളിലാകും ആദ്യ ദിവസം തന്നെ എത്തുക. ഹിന്ദിയില്‍ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് സ്‌ക്രീനുകള്‍ ഇത്രയധികം ഉയരുന്നതിന് ഇടയാക്കിയത്. ഇതോടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രേമലു തെലുങ്ക് മാര്‍ക്കറ്റിലുണ്ടാക്കിയ നേട്ടം മാര്‍ക്കോ മറികടക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സിനിമയുടെ തമിഴ് പതിപ്പ് ജനുവരി 3നാകും പുറത്തിറങ്ങുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :