'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ടാല്‍ തിയേറ്ററുകള്‍ കൂടും... പ്രതീക്ഷയോടെ സംവിധായകന്‍ ജിയോ ബേബി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (10:07 IST)
'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ സിനിമകളുടെ സംവിധായകന്‍ ജിയോ ബേബിയുടെ പുതിയ ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' (Sreedhanya Catering Service). ഇന്നുമുതല്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് സംവിധായകന്‍ നോക്കിക്കാണുന്നത്.

'ഇന്ന് മുതല്‍...സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ടാല്‍ തിയേറ്ററുകള്‍ കൂടും. പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ Sree Dhanya Catering Service ഇന്ന് മുതല്‍ നിങ്ങളിലേക്ക് '-ജിയോ ബേബി കുറിച്ചു.
ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണെന്ന് നിര്‍വഹിക്കുന്നത്. മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് സംവിധായകന്റെ ഒടുവില്‍ റിലീസായ ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :