ആദ്യദിനം 11.7 കോടി,നിഖിലിന്റെ ത്രില്ലര്‍ 'സ്‌പൈ' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ജൂണ്‍ 2023 (12:03 IST)
നിഖിലിന്റെ ത്രില്ലര്‍ 'സ്‌പൈ' ഇന്നലെ പാന്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്തു.
ഗാരി ബിഎച്ച് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ആദ്യ ദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 11.7 കോടി രൂപ കളക്ഷന്‍ നേടി.

നിഖിലിന്റെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിംഗ് ആണ്. നിഖില്‍ തന്റെ അവസാന ചിത്രമായ കാര്‍ത്തികേയ 2 ലൂടെ പാന്‍ ഇന്ത്യ ലെവല്‍ വിജയം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :