സുരാജിനൊപ്പം തന്‍വി റാം,'എങ്കിലും ചന്ദ്രികേ' വിശേഷങ്ങളുമായി നടി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (10:43 IST)
സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിക്കാനായ സന്തോഷത്തിലാണ് നടി തന്‍വി റാം. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് എന്ന സിനിമയില്‍ ഇരുവരും അഭിനയിച്ചെങ്കിലും ഇത് ആദ്യമായാണ് തന്‍വി സുരാജിന്റെ കൂടെ കൂടുതല്‍ സമയദൈര്‍ഘ്യമുള്ള ഒരു കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നത്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് തന്‍വി.

സുജിന എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര് നടി പറയുന്നു.
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :