നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് സാമന്ത

പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി

Last Updated: വ്യാഴം, 20 ജൂണ്‍ 2019 (08:21 IST)
വിവാഹ ശേഷം തനിക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറഞ്ഞുവെന്ന് നടി അക്കിനേനി. വിവാഹത്തിന് ശേഷം വിവാഹിതയായ നായിക എന്നൊരു പേരാണ് എനിക്കുള്ളത് അതുകൊണ്ട് തന്നെ കൂടുതല്‍ ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല രംഗസ്ഥലം മഹാനടി തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ ചെയ്തു പക്ഷേ അതൊന്നും വിവാഹത്തിന് ശേഷമല്ലല്ലോ അതുകൊണ്ട് തന്നെ ആ ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല,’ രാജീവ് മസന്തുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി ചിലപ്പോള്‍ വിവാഹശേഷം സിനിമയില്‍ എന്നെ കൊണ്ട് എന്തുചെയ്യാനാകുമെന്ന് സംവിധായകര്‍ക്ക് അറിയില്ലായിരിക്കും അതായിരിക്കും അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍.

തെന്നിന്ത്യന്‍ സിനിമയില്‍ ഇനിയും സംഭാവനകള്‍ നല്‍കാനുണ്ട്. അതിനാല്‍ തന്നെ ബോളിവുഡിലേക്ക് പോകാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും സാമന്ത വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :