പഴയ പാട്ടുകൾ വീണ്ടും വീണ്ടും സൃഷ്ടിച്ച് ക്രിയേറ്റിവിറ്റിയെ കൊല്ലുന്നു, നിർമാതാക്കൾക്കെതിരെ സോനാ മഹാപാത്ര

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (20:53 IST)
നിർമാതാക്കൾ ക്രിയേറ്റിവിറ്റിയെ കൊല ചെയ്യുകയാണെന്ന് ഗായിക സോന മഹാപാത്ര. സൂപ്പർ ഹിറ്റ് ഗാനമായ റീമേക്ക് ചെയ്ത് വിവാദത്തിലായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സോന. റിമേയ്ക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തികലാഭം മാത്രം മുന്നിൽ കണ്ട് ക്രിയേറ്റിവിറ്റിയെ കൊല്ലുകയാണ് നിർമാതാക്കളെന്ന് കുറ്റപ്പെടുത്തി.

ഫൽഗുനി പഥക് ആലപിച്ച ‘ഓ സജ്ന’ പാട്ടിന്റെ റീമേക്ക് അടുത്തിടെയാണ് നേഹ കക്കർ പുറത്തിറക്കിയത്. തൊണ്ണൂറുകളിലെ ആരാധകരുടെ പ്രിയഗാനം പുനസൃഷ്ടിച്ചതിൽ വലിയ വിമർശനമാണ് നേഹ കക്കറിനെതിരെ ഉയരുന്നത്. നേഹ പാട്ട് പാടി നശിപ്പിച്ചുവെന്നാണ് ആരാധകരുടെ വിമർശനം.പാട്ടിന്റെ പൂർണമായ അവകാശം തനിക്ക് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പാട്ട് പുനസൃഷ്ടിച്ചതിന്റെ പേരിൽ നേഹക്കെതിരെ കേസ് നൽകുമായിരുന്നുവെന്ന് ഫൽഗുനി പഥകും പ്രതികരിച്ചിരുന്നു.

അതേസമയം തൻ്റെ വിജയത്തിലും സന്തോഷത്തിലും അസന്തുഷ്ടരായവരാണ് തന്നെ വിമർശിക്കുന്നതെന്നും അതിനോട് സഹതാപം മാത്രമാണുള്ളതെന്നും നേഹ കക്കർ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :