1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Social media slams actor baala

വർഷം കുറെ ആയില്ലേ? ഇനിയെങ്കിലും അമൃതയെ വെറുതെ വിട്ടുകൂടെ?: ബാലയോട് സോഷ്യൽ മീഡിയ

എലിസബത്തിനെയും ഉപേക്ഷിച്ച് കോകിലയെ വിവാഹം ചെയ്തതോടെയാണ് സോഷ്യൽ മീഡിയ നടനെതിരെ തിരിഞ്ഞത്.

Bala
നടൻ ബാലയുടെ വിവാഹ ജീവിതം എക്കാലത്തും വിവാദമായിട്ടുണ്ട്. ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യഭാര്യ. വിവാദമായിട്ടായിരുന്നു ഇവരുടെ ഡിവോഴ്സ്. വിവാഹമോചിതരായിട്ടും വർഷങ്ങളോളം ബാല അമൃതയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇത് അമൃതയ്ക്ക് നേരെ സൈബർ ആക്രമണം നടക്കാൻ കാരണമായി. ഇപ്പോൾ അമൃതയ്ക്ക് അനുകൂലമാണ് സോഷ്യൽ മീഡിയ. എലിസബത്തിനെയും ഉപേക്ഷിച്ച് കോകിലയെ വിവാഹം ചെയ്തതോടെയാണ് സോഷ്യൽ മീഡിയ നടനെതിരെ തിരിഞ്ഞത്.
 
കഴിഞ്ഞ ദിവസം ബാല നടത്തിയ ചില പരാമർശങ്ങൾ അമൃതയ്ക്ക് നേരെയുളള ഒളിയമ്പാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. ഇനിയെങ്കിലും അമൃതയെ വെറുതെ വിടണമെന്നും, കോകില ഗർഭിണിയല്ലേ എന്നും ചോദിക്കുന്നവരുണ്ട്. വർഷങ്ങൾ കുറെ ആയില്ലേ അമൃതയ്‌ക്കെതിരെ പറയുന്നുവെന്നാണ് പലരുടെയും ചോദ്യം. 
 
അതേസമയം, പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയ ആഭ്യന്തര കുറ്റവാളി എന്ന സിനിമയെ കുറിച്ച് ബാല നടത്തിയ ചില പരാമർശങ്ങളാണ് അമൃത കുത്തിപ്പറഞ്ഞതല്ലേ എന്ന് ആരാധകർ ചോദിക്കുന്നത്. ജീവിതത്തിൽ നടന്ന കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ ഞാൻ കൺട്രോൾ ചെയ്തു. ഇങ്ങനെ ഒരു കേസ് വന്നാൽ ആണിന്റെ സമയവും ജോലിയും സുഹൃത്തുക്കളും പണവും കുടുംബവുമെല്ലാം പോകും. സമൂഹത്തിൽ അവൻ വില്ലാനാകും. 
 
എന്നാൽ മറുവശത്ത് മാസാമാസം നല്ല പൈസ കിട്ടും. നല്ല വക്കീൽ ഉണ്ടെങ്കിൽ എല്ലാ സ്വത്തും കൊണ്ടുപോകും. പെണ്ണ് വിചാരിച്ചാൽ ആണിനെ നശിപ്പിക്കാൻ പറ്റും. നിയമത്തിൽ സത്രീക്കും പുരുഷനും തുല്യാവകാശം ഇല്ല. ആണിന് തുല്യാവകാശം ഇല്ല. പെണ്ണിനാണ് അവകാശം കൂടുതൽ. സ്വത്ത് എഴുതി വാങ്ങിയതിനെ കുറിച്ച് ചോദിച്ചാൽ, ഇനി അങ്ങോട്ട് കൊടുക്കാൻ തന്റെ കയ്യിൽ ഒന്നും ഇല്ല. ഒരു വളയും കുറച്ച് മോതിരങ്ങളുമേ ഉളളൂ എന്നും ബാല പറഞ്ഞിരുന്നു. 
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
'തുടരും എന്റെ സിനിമയിൽ നിന്ന് മോഷ്ടിച്ചത്, മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു'; സനൽ കുമാർ ശശിധരൻ