നായികയായി നിത്യ മേനോന്‍, എഴുപതുകളിലെ കഥ,സ്‌കൈലാബ് ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 6 നവം‌ബര്‍ 2021 (15:15 IST)

നിത്യ മേനോന്‍ നായികയായെത്തുന്ന തെലുങ്ക് കോമഡി ചിത്രമാണ് സ്‌കൈലാബ്.ട്രെയിലര്‍ പുറത്തിറങ്ങി.എഴുപതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.1970-കളില്‍ നാസ വിക്ഷേപിച്ച ആദ്യത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബഹിരാകാശ നിലയമായ സ്‌കൈലാബ് ആണ് ഇതിന്റെ പ്രധാന പശ്ചാത്തലം.
ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിത്യ മേനോന്‍ കാണാനാകുന്നത്.സത്യദേവ്, രാഹുല്‍ രാമകൃഷ്ണ, തരുണ്‍ ഭാസ്‌ക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിശ്വക് ഖണ്ഡേറാവു ആണ്, പ്രശാന്ത് ആര്‍ വിഹാരിയാണ് സംഗീത സംവിധായകന്‍.

ചിത്രം ഡിസംബര്‍ 4 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.നിത്യ മേനോന്‍ കമ്പനിയുടെ ബാനറില്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :