ശിവകാർത്തികേയൻറെ 'ഡോക്ടർ'; സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്‌സിന് !

കെ ആർ അനൂപ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (13:31 IST)
ശിവകാർത്തികേയന്റെ 'ഡോക്ടർ' സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് നേടി. ഈ വർഷം ആദ്യം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകൾ ഇതിനകം ഫിറ്റാണ്. നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് അവകാശങ്ങൾ നേടിയെങ്കിലും തിയറ്റർ റിലീസിന് ശേഷം മാത്രമേ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കൂ.

വിനയ്, യോഗി ബാബു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എസ്‌കെ പ്രൊഡക്ഷന്റെ ബാനറിൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :