അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (14:37 IST)
ഗായിക സയനോര ഫിലിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ പുതിയ ലുക്കും വേരിട്ട വസ്ത്രധാരണവുമാണ് ചിത്രത്തെ ചര്‍ച്ചയാക്കുന്നത്. ഓഫ് വൈറ്റ് ഗോള്‍ഡന്‍ നിറത്തിലുള്ള ക്മിനി ഫ്രോക്കില്‍ നെറ്റ് ഫാബ്രിക് വെച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്.
വസ്ത്രത്തിനൊപ്പം ആഭരണങ്ങളൊന്നും താരം ധരിച്ചിട്ടില്ല.സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലാണ് നിലവില്‍ താരമുള്ളത്. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ട് നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. തത്വ ഡിസൈനാണ് സയനോരയ്ക്കായി വസ്ത്രമൊരുക്കിയിരിക്കുന്നത്.