കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (11:13 IST)
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് ആദ്യ സിനിമ.ദിലീഷ് നായരുമായി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചത്.ഫഹദ് ഫാസിലിന്റെ ജോജി ജോജി ആണ് ശ്യാം പുഷ്‌കരന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്യാമിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഉണ്ണിമായ പ്രസാദ്.
'എന്റെ ബര്‍ത്ത് ഡേ ബോയ്,ഒരു പ്രഭാത ചിത്രം ആവശ്യപ്പെട്ടപ്പോള്‍. പിറന്നാള്‍ ആശംസകള്‍ ബീബോയ്'-ഉണ്ണിമായ കുറിച്ചു.ബര്‍ത്ത് ഡേ ബോയ്ക്ക് നാണ്‍ വന്നു എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ എഴുതിയത്.