മമ്മൂട്ടിക്കെതിരെ കേസ്

രേണുക വേണു| Last Modified ശനി, 7 ഓഗസ്റ്റ് 2021 (12:17 IST)

കോവിഡ് മാനദണ്ഡം പാലിക്കാത്തതിനു നടന്‍ മമ്മൂട്ടിക്കെതിരെ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി. മമ്മൂട്ടിയുടെ ലോക്ക്ഡൗണ്‍ ലംഘനം പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ആശുപത്രിയിലെ പരിപാടികള്‍ നടന്നത്. എന്നാല്‍, അതിനുശേഷം ആളുകള്‍ മമ്മൂട്ടിക്ക് ചുറ്റും കൂടുകയായിരുന്നു. ആശുപത്രിയില്‍ നടന്‍മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടംകൂടിയെന്നാണ് എലത്തൂര്‍ പൊലീസ് പറയുന്നത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫിനും ആശുപത്രി മാനേജ്‌മെന്റിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :