കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (08:51 IST)
മലയാള സിനിമ ഉള്ളടത്തോളം കാലം നടന്‍ സത്യനെ ഓര്‍ക്കും. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സിനിമ ലോകം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും രക്താര്‍ബുദത്തോട് തന്റെ ജീവിതം കൊണ്ട് പോരാടിയ മനുഷ്യനെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നു.ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യന്‍ വൈകാതെ യാത്രയാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷീല.
സത്യന്‍ മാസ്റ്ററെ പറ്റി ഓര്‍ക്കുമ്പോഴെല്ലാം പേടിയോടെ മനസ്സില്‍ വരുന്ന ഒരു സംഭവത്തെ കുറിച്ചാണ്
ഷീല തുറന്ന് പറയുന്നത്. രാത്രിയില്‍ ചിത്രീകരണം നടക്കുകയാണ്. വെള്ള സാരി ആയിരുന്നു നടിയുടെ വേഷം. ഒരു രംഗത്തില്‍ ഷീലയുടെ മടിയില്‍ തല വെച്ച് സത്യന്‍ കിടക്കുന്ന രംഗം ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് എഴുന്നേക്കുമ്പോള്‍ തന്റെ സാരിയില്‍ നിറയെ രക്തം ആയിരുന്നു എന്നാണ് ഷീല പറയുന്നത്. നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മുക്കില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി സിനിമലോകമറിയുന്നത് അപ്പോഴാണ്.
അന്നുവരെ ഏറ്റവും അടുപ്പമുള്ള ആളുകള്‍ക്ക് മാത്രമേ രോഗവിവരം അറിയാമായിരുന്നുള്ളു. അദ്ദേഹത്തിനെ ആശുപത്രിയിലെത്തിക്കാന്‍ എല്ലാവരും ചേര്‍ന്ന് വണ്ടി റെഡിയാക്കി. അദ്ദേഹം തന്നെയായിരുന്നു വണ്ടിയോടിച്ചു പോയത്. വൈറ്റ് ക്ലോത്ത് ഉപയോഗിച്ച് രക്തം തുടച്ച് ഒരു കയ്യില്‍ സ്റ്റിയറിങ് ബാലന്‍സ് ചെയ്ത വണ്ടി എടുത്തു പോകുന്ന അദ്ദേഹത്തിന്റെ മുഖം താന്‍ ഒരിക്കലും മറക്കില്ലെന്ന് ഷീല പറയുന്നു.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല മനസ്സ് തുറന്നത്.