“ശാന്തമീ രാത്രിയില്‍..” - ആടിപ്പാടി മമ്മൂട്ടി, ജോണിവാക്കര്‍ തരംഗം വീണ്ടും!

Mammootty, Gana Gandharvan, Ramesh Pisharody, മമ്മൂട്ടി, ഗാനഗന്ധര്‍വ്വന്‍, രമേഷ് പിഷാരടി
Last Modified ബുധന്‍, 12 ജൂണ്‍ 2019 (15:02 IST)
ബിഗ്ബി എന്ന സിനിമ പോലെയാണ് ജോണി വാക്കര്‍. ഒരിക്കലും മടുക്കാത്ത സിനിമാനുഭവം. മമ്മൂട്ടിയുടെ സ്റ്റൈലിഷ് അവതാരം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം അടിച്ചുപൊളിക്കാന്‍ കോളജില്‍ ചേരുന്ന ജോണി വര്‍ഗീസ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നാണ്.

ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനരംഗവും എല്ലാവരുടെയും ഓര്‍മ്മയില്‍ കാണും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളില്‍ യേശുദാസ് പാടി എസ് പി വെങ്കിടേഷ് സൃഷ്ടിച്ച ആ ഗാനത്തിന്‍റെ പുതുമ 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മായുന്നില്ല. പുതിയ വാര്‍ത്ത ആ ഗാനം ഒരു മമ്മൂട്ടിച്ചിത്രത്തിലൂടെ തന്നെ പുനര്‍ജ്ജനിക്കുകയാണ് എന്നതാണ്.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും ശാന്തമീ രാത്രിയില്‍ പാടുന്നത്. ദീപക് ദേവാണ് ആ ഗാനം റീമിക്സ് ചെയ്ത് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരു പ്രശസ്ത ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം ഓണം റിലീസാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :