ഇന്നലെ തെറിയഭിഷേകം നടത്തിയ ‘മോഹൻലാൽ’ ഫാൻസിനെ ഇന്ന് കാണാനില്ലല്ലോ? - വിവാദ ടീസറിന്റെ പൂർണ്ണരൂപം പുറത്ത്

മോഹൻലാലിനെ അപമാനിച്ചെന്ന് പറഞ്ഞവർക്ക് ഇപ്പോൾ ഒന്നും മിണ്ടാനില്ലേ?

Last Modified ബുധന്‍, 12 ജൂണ്‍ 2019 (12:28 IST)
മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവരികയും മോഹൻലാലിനെ അപമാനിച്ചുവെന്ന് ആരോപിച്ച് വിവാദം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ടീസർ പിൻ‌വലിച്ച് പൂർണരൂപം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പുതിയ ടീസറിൽ എന്ന നടനെയല്ല, സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തെയാണ് വിമർശിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. മോഹൻലാൽ എന്ന നടനു തന്നെ അപമാനം ഉണ്ടാക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ ചില ഡയലോഗുകൾ എന്ന് ‘മോഹൻലാൽ’ റിലീസ് ചെയ്തിരുന്ന സമയത്ത് വാർത്തകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഡയലോഗ് ആണ് ‘ഇക്കയുടെ ശകടത്തിൽ’ പരാമർശിക്കുന്നത്.

ഇന്നലെ സംവിധായകനേയും അണിയറ പ്രവർത്തകരേയും തെറിവിളിച്ച മോഹൻലാൽ ഫാൻസ് ഇന്ന് പുതിയ ടീസർ എത്തിയതോടെ ഒന്നും മിണ്ടാതെ ആയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ മാളത്തിൽ കയറി ഒളിച്ചിരിക്കുകയാണോയെന്നും സോഷ്യൽ മീഡിയ ചോദ്യമുയർത്തുന്നുണ്ട്.


മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുന്നത് വരെയായിരുന്നു ഇന്നലെ പുറത്ത് വിട്ട ടീസറിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇന്നത്തേതിൽ അങ്ങനെ കളിയാക്കിയവരെ നായികയായ പെൺകുട്ടി കൈകാര്യം ചെയ്യുന്ന സീനാണുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :