ദേ നമ്മുടെ ഷെയിന്‍ നിഗം, വരാനിരിക്കുന്ന സിനിമകള്‍ എല്ലാത്തിനും മറുപടി നല്‍കുമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (11:15 IST)
ഷെയിന്‍ നിഗം അഭിനയ ലോകത്ത് പുതിയ വഴികള്‍ തേടുകയാണ്. പിടിച്ചുകെട്ടാന്‍ നോക്കിയാലും ആ ചങ്ങലകള്‍ പൊട്ടിക്കാന്‍ നടന്റെ പുതിയ സിനിമകള്‍ക്ക് ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷെയിന്‍ ആദ്യമായി മുഴുനീള ഹാസ്യ കഥാപാത്രമായി എത്തുന്ന 'ബര്‍മുഡ' തിയേറ്ററുകളിലേക്ക്.

ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബര്‍മുഡ' നിര്‍മിച്ചിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :