നയൻതാരയ്ക്ക് പിന്നാലെ അടുത്ത ഷാറൂഖ് ഖാൻ ചിത്രത്തിലും നായിക തെന്നിന്ത്യയിൽ നിന്ന്

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ജൂണ്‍ 2024 (14:00 IST)
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ തന്റെ അടുത്ത സിനിമയിലും മറ്റൊരു തെന്നിന്ത്യന്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി ഷാറൂഖ് ഖാന്‍. റൂത്ത് പ്രഭുവാകും പുതിയ സിനിമയില്‍ ഷാറൂഖിന്റെ നായികയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ് കുമാര്‍ ഹിറാനിയാകും സിനിമ സംവിധാനം ചെയ്യുക എന്നാണ് പുതിയ വിവരം.

രാജ് കുമാര്‍ ഹിറാനി സിനിമ ഒരു ആക്ഷന്‍ ചിത്രമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹിരാനി ഇന്ന് വരെ ചെയ്യാത്ത രീതിയിലുള്ള പടമായിരിക്കും ഇത്. ബോളിവുഡില്‍ സാമന്തയ്ക്ക് മികച്ച ബ്രേയ്ക്ക് നല്‍കുന്നതാകും സിനിമ. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ രാജ് കുമാര്‍ ഹിറാനി ഡങ്കി എന്ന ഷാറൂഖ് സിനിമയാണ് അവസാനം ചെയ്തത്. അതേസമയം പത്താനിലൂടെ ഹിറ്റ് നല്‍കി തിരിച്ചെത്തിയ ഷാറൂഖിന്റെ അവസാന സിനിമകളെല്ലാം ഹിറ്റ് സിനിമകളായിരുന്നു. 2023ല്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഖുഷി എന്ന സിനിമയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. വരുണ്‍ ധവാനൊപ്പം സിറ്റാഡന്‍ എന്ന സീരീസിലും സാമന്തയാണ് ലീഡ് റോള്‍ ചെയ്യുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :