ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'സൗദി വെള്ളക്ക', ഇനി 3 നാള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ജനുവരി 2023 (09:54 IST)
ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഒ.ടി.ടി റിലീസ്.

ജനുവരി 6 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിക്കും. സിനിമയെ പ്രശംസിച്ചുകൊണ്ട് മഞ്ജു വാര്യര്‍, തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസ്, ധ്രുവന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :