2023ലെ ആദ്യ ഒ.ടി.ടി റിലീസ്, പുതുവത്സര ദിനത്തില്‍ കാണാവുന്ന മലയാള സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (12:59 IST)
വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്, ഐശ്വര്യ ലക്ഷ്മിയുടെ ഗാട്ടാ കുസ്തി തുടങ്ങിയ സിനിമകളാണ് ഇനി ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്.
 
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്
 
മികച്ച പ്രതികരണങ്ങളുമായി വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങളും എത്തിയിരുന്നു.ജനുവരി 1 മുതല്‍ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
 
ഗാട്ട കുസ്തി
 
ഡിസംബര്‍ 2ന് പ്രദര്‍ശനത്തിന് എത്തിയ വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രമാണ് ഗാട്ട കുസ്തി.ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
 
ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
സൗദി വെള്ളക്ക
 
ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം. സിനിമയെ പ്രശംസിച്ചുകൊണ്ട് മഞ്ജു വാര്യര്‍, തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസ്, ധ്രുവന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ജനുവരി 6 മുതല്‍ ചിത്രം സോണിലിവില്‍ സ്ട്രീം ചെയ്യും.
 
ഷെഫീക്കിന്റെ സന്തോഷം
 
ഷെഫീക്കിന്റെ സന്തോഷം ഒടിടി റിലീസിന്.സിംപ്ലി സൌത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെ ജനുവരി 6 ന് സ്ട്രീമിംഗ് ആരംഭിക്കും.വിദേശ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് ചിത്രം കാണാനാവുക.
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :