ലളിതയുടെ രണ്ട് തിരിച്ചുവരവുകള്‍ക്ക് കാരണക്കാരന്‍, അത് ഒരേയൊരു സംവിധായകന്‍ സത്യന്‍ അന്തിക്കാട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (09:06 IST)

നമ്മളില്‍ ഒരാളായി ഇതിനുമുമ്പ് എവിടെയോ കണ്ടു മറന്ന ആരൊക്കെയോയായി ക്യാമറയ്ക്ക് മുന്നില്‍ ജീവിച്ച ലളിത. അതെ അതൊരു മാജിക്. ഒരുപക്ഷേ വളരെ നേരത്തെതന്നെ നടിയുടെ അഭിനയജീവിതം അവസാനിപ്പിക്കേണ്ടതായിരുന്നു. വിവാഹശേഷം ഇനി സിനിമയിലേക്കില്ലെന്ന് പറഞ്ഞ് മാറി നിന്നൊരു കാലം ഉണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ തന്റെ പ്രിയപ്പെട്ട ലളിത ചേച്ചിയെ രണ്ടുതവണയും സിനിമയിലേക്ക് തിരിച്ചെത്തിച്ചത് സത്യന്‍ അന്തിക്കാട് ആയിരുന്നു.

കെപിഎസി ലളിതയുടെ ജീവിതത്തിലെ രണ്ട് തിരിച്ചുവരവുകള്‍ക്ക് കാരണക്കാരനായത് സത്യന്‍ അന്തിക്കാട്. ഭരതനും ആയുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടിയെ നിര്‍ബന്ധിച്ച് തിരിച്ച് ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരുകയായിരുന്നു. സത്യന്‍ അന്തിക്കാട് പറഞ്ഞതനുസരിച്ച് ഭരതന്‍ നിര്‍ബന്ധിച്ചപ്പോഴാണ് ലളിത ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഭരതന്റെ മരണശേഷവും സിനിമയില്‍നിന്ന് അവര്‍ വിട്ടു നിന്നു.

ഇത്തവണയും സത്യന്‍ അന്തിക്കാടിന്റെ നിര്‍ബന്ധപ്രകാരം മക്കള്‍ അമ്മയെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.

ഒടുവില്‍ സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ പൗളി ചേച്ചിയായി ലളിത അഭിനയിച്ചു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലും ഒരു കഥാപാത്രം ലളിതയ്ക്കായി മാറ്റിവച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :