1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Santhwanam Serial director Aadithyan passes away

ജനപ്രിയ സീരിയല്‍ 'സാന്ത്വനം' സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

Santhwanam Serial director Aadithyan passes away
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ 'സാന്ത്വന'ത്തിന്റെ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. വാനമ്പാടി, ആകാശദൂത് എന്നീ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിത്യന്റെ മരണം മലയാള കുടുംബ പ്രേക്ഷകര്‍ക്ക് തീരാത്ത നഷ്ടമാണ്. 
 
ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം പിന്നീട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍ ഏറെക്കാലമായി തിരുവനന്തപുരം പേയാട് ആയിരുന്നു താമസം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നിവിന്‍ പോളി,വെബ് സീരീസിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുമോ ?