1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Santha Kumari about Mammootty

'അവരെ പുറത്തിരുത്ത്, കാല് പഴുത്ത് നാറിയിരിക്കുന്നു': നടി ഗീത പറഞ്ഞു, അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി - ശാന്ത കുമാരി പറയുന്നു

Santha Kumari
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്ത കുമാരി. നിരവധി സിനിമകളിൾ ഇവർ അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഏകദേശം എഴുന്നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ അഭിനയിച്ച മമ്മൂട്ടി ചിത്രമായ ‘ആവനാഴി’യിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
 
ആവനാഴി ചെയ്യുന്ന സമയത്ത് തനിക്ക് ഒരുപാട് ചീത്ത കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് ശാന്ത കുമാരി പറയുന്നു. നടി ഗീത ആദ്യമായി ലൊക്കേഷനിൽ വന്ന ദിവസമായിരുന്നു അന്ന്. അന്ന് ഞാൻ കാലിൽ നിറച്ച് പഴുപ്പൊക്കെ വച്ച്കെട്ടി, ചങ്ങലക്കിട്ടിരിക്കുന്ന സീനാണ് ചെയ്യുന്നത്. ഗീത വന്നതും ‘അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് ഗീത പറഞ്ഞു.
 
അവർക്ക് എന്നെ അറിയില്ല, എനിക്ക് അവരെയും അറിയില്ല. എന്നാൽ ഗീത പറഞ്ഞതുകേട്ട് മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വന്നു. അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി. ‘എന്താ പറയുന്നത്, അവർ ആർട്ടിസ്റ്റല്ലേ, നിങ്ങൾ പോയി പുറത്തുനിൽക്കെന്ന് മമ്മൂട്ടി അവരോട് പറഞ്ഞു.

ഗീതയ്ക്ക് അഭിനയിക്കുകയാണെന്ന് മനസിലായില്ലായിരുന്നു. കാലൊക്കെ പഴുത്തിരിക്കുകയല്ലേ, മേക്കപ്പാണെന്ന് മനസിലായില്ല. ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നിയെന്നും ശാന്ത കുമാരി കൂട്ടിച്ചേർത്തു.
അടുത്ത ലേഖനം
Kannappa Social media Reaction: മോഹൻലാൽ ഞെട്ടിച്ചോ? കണ്ണപ്പ എങ്ങനെ?: ആദ്യ പ്രതികരണങ്ങൾ അറിയാം