ഇത്തവണ പ്രണയിക്കാന്‍ ഇല്ല, വിജയ്ക്കൊപ്പം നാലാമത്തെ തവണയും സാമന്ത, നെഗറ്റീവ് റോളില്‍ നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (09:09 IST)

വിജയ്ക്കൊപ്പം സാമന്ത നാലാമത്തെ തവണയും ഒന്നിക്കുന്നു.വരാനിരിക്കുന്ന സിനിമയില്‍ നടി നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 'കത്തി', 'തെരി', 'മെര്‍സല്‍' തുടങ്ങിയ ചിത്രങ്ങളില്‍ വിജയ്ക്കൊപ്പം സാമന്ത അഭിനയിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67' എന്ന ചിത്രത്തിലൂടെ വിജയ്ക്കൊപ്പം സാമന്ത നാലാം തവണയും അഭിനയിക്കും. നെഗറ്റീവ് ഷേഡുള്ള പോലീസ് ഓഫീസറാണ് സാമന്ത വേഷമിടുന്നത്.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ വരും. ഓഗസ്റ്റ് അവസാനത്തോടെ ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ പുറത്തു വിടും എന്നാണ് കേള്‍ക്കുന്നത്. ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്നാണ് വിവരം.ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്, ചിത്രം ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :