വധഭീഷണി: സ്വയരക്ഷയ്ക്ക് ആയുധം കൈവശം വെയ്ക്കാൻ അനുമതി വേണമെന്ന് സൽമാൻ ഖാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജൂലൈ 2022 (20:29 IST)
തനിക്കെതിരെ വധഭീഷണിയുണ്ടെന്നും സ്വയരക്ഷയ്ക്കായി ആയുധം കൈവശം വെയ്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന് സൽമാൻ ഖാൻ പരാതി നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപ് സൽമാനും പിതാവ് സലീം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു.

മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറുമായി അദ്ദേഹത്തിൻ്റെ ഓഫീസിലെത്തി സൽമാൻ ഖാൻ കൂടിക്കാഴ്ച നടാത്തി. ഈ കൂടികാഴ്ചയിലാണ് ആയുധം കൈവശം വെയ്കാൻ സൽമാൻ അനുമതി തേടിയത്. അക്രമികൾ വെടിവെച്ചു കൊന്ന പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അവസ്ഥ സൽമാനുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. അഷോലോക കുറ്റവാളികളായ ലോറൻസ് ബിഷ്ണോയിയും സംഘവുമാണ് കത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :