1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salman khan demands sensoring in OTT

അശ്ലീലതയും നഗ്നതയും കാണിക്കുന്നത് നമ്മൾ അവസാനിപ്പിക്കണം, ഒടിടിയിലും സെൻസറിംഗ് വേണമെന്ന് സൽമാൻ ഖാൻ

salman khan
ഒടിടിയിൽ സെൻസെറിങ് കൊണ്ടുവരാനുള്ള നീക്കത്തെ പിന്തുണച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. അശ്ലീലവും നഗ്നതയും കാണിക്കുന്നത് നമ്മൾ അവസാനിപ്പിക്കണമെന്നും 15-16 വയസ്സുള്ള നിങ്ങളുടെ കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങൾ ടിവിയിൽ കാണുന്നത് ശരിയാണോ എന്നും സൽമാൻ ഖാൻ ചോദിക്കുന്നു. 
 
ഒടിടിയിൽ സെൻസർഷിപ്പ് വേണമെന്നാണ് എൻ്റെ അഭിപ്രായം. അശ്ലീലതയും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം. 15-16 വയസ്സുള്ള കുട്ടികൾക്ക് വരെ ഇത്തരം ഉള്ളടക്കങ്ങൾ ടിവിയിൽ കാണാനാകും. പഠിക്കാനെന്ന് പറഞ്ഞ് ഫോൺ എടുത്ത് നിങ്ങളുടെ മക്കൾ ഇത്തരം കാര്യങ്ങൾ കാണുന്നത് നിങ്ങൾ അംഗീകരിക്കുമോ? ഉള്ളടക്കം എത്ര വൃത്തിയുള്ളതാണോ കാഴ്ചക്കാർ അതിപോലെ ഉയരും. നമ്മൾ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതിര് കടന്ന് ഒന്നും ചെയ്യേണ്ടതില്ല.
 
ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ താത്പര്യമില്ലാത്തതിൻ്റെ പേരിൽ മാത്രം കഴിവുറ്റ അഭിനേതാക്കൾ തഴയപ്പെടുന്നുണ്ടെന്നും സിനിമയിലും ടിവിയിലും സെൻസെറിംഗ് ആകാമെങ്കിൽ എന്തുകൊണ്ട് ഒടിടിയിൽ ആയികൂടെന്നും സൽമാൻ ചോദിക്കുന്നു.
അടുത്ത ലേഖനം
കാത്തിരിപ്പ് അവസാനിച്ചു,'നീലവെളിച്ചം' ട്രെയിലര്‍ ഉടന്‍