ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ പ്രായം ? നടന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (10:58 IST)
ഷെയ്ന്‍ നിഗത്തിന്റെ 27-ാം ജന്മദിനമാണ് ഇന്ന്. 1995 ഡിസംബര്‍ 21 നാണ് നടന്‍ ജനിച്ചത്. നടന് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങള്‍ എത്തി. താരത്തിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്. സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.യുവ താരനിലെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്‌സ്' ചിത്രീകരണം ഷെയ്ന്‍ നിഗം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു.

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്'. ഉല്ലാസം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 25 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :