1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jewel Mary opens up about her marriage life

Juwel Mary: 'വാലാട്ടി നിൽക്കണം, യജമാനൻ വരുമ്പോൾ കുമ്പിടണം': പട്ടിയെപ്പോലെ പെരുമാറാനാണ് പെൺകുട്ടികളെ ട്രെയിൻ ചെയ്യുന്നത്'

Jewel Mary
സമകാലീക വിഷയങ്ങളിൽ എപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയാണ് നടിയും അവതാരകയുമായ ജുവൽ മേരി. അടുത്തിടെ വിവാഹമോചനത്തെ കുറിച്ചും കാൻസർ എന്ന വ്യാധിയെ അതിജീവിച്ചതിനെ കുറിച്ചും ഇവർ തുറന്നു പറഞ്ഞിരുന്നു. 
 
ഇപ്പോഴിതാ സ്ത്രീകളുടെ വിവാഹ പ്രായത്തെ കുറിച്ച് മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ ജുവൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാനെന്ന് ജുവൽ പറയുന്നു. ഏത് പ്രായം മുതൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്നത് സംബന്ധിച്ച് ലോകത്തെല്ലായിടത്തും പലവിധ നിയമങ്ങളാണ് ഉള്ളതെന്ന് ജുവൽ ചൂണ്ടിക്കാട്ടുന്നു.
 
'ഏഴ് വയസ് മുതൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും ഒമ്പത് വയസ് മുതൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്നത് ലീ​ഗലാക്കണമെന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുണ്ട്. പത്താം വയസിൽ ​ഗർഭിണികളാകുന്ന പെൺകുട്ടികൾ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്?. എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല. 
 
ഓരോ രാജ്യത്തും ഓരോ സ്കെയിലുണ്ട്. അത് ആര് മറികടക്കുന്നുവോ അവരെയൊക്കെ കെട്ടിച്ച് വിടുന്നു. എനിക്ക് ഇതുവരെയും ഇതിന്റെ ഒരു പരിപാടി മനസിലായിട്ടില്ല. ഞാൻ വിവാഹം ചെയ്തത് പ്രേമിച്ച് തന്നെയാണ്. എന്റെ ലൈഫിലെ ചില തീരുമാനങ്ങളൊക്കെ ഞാൻ എടുത്തതാണ്. അതിന്റെ പേരിൽ വരുന്ന എല്ലാത്തിനും ഞാൻ ഉത്തരവാദിയാകുമെന്നും അറിഞ്ഞ് കൊണ്ട് തന്നെയാണ് അത് ചെയ്തത്. 
 
സ്ത്രീകൾക്ക് മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ട പ്രഷറുകൾ ആൺകുട്ടികൾക്കുമുണ്ട്. അവർക്ക് അറിയില്ല അവർ എത്ര വലിയ കുഴിയിലാണ് ഉള്ളതെന്ന്. ഞങ്ങളെ ആര് നോക്കുമെന്നും ഞങ്ങളെ ആര് മനസിലാക്കുമെന്നും എന്നോട് ഇപ്പോഴും എന്റെ ആൺ സുഹൃത്തുക്കൾ ചോ​ദിക്കാറുണ്ട്. ഒരു പ്രായം കഴിയുമ്പോൾ ഞാൻ സമ്പാദിച്ച് ഒരു പെണ്ണിനെ നോക്കണം, പിള്ളേരെ നോക്കണം, അവളുടേയും എന്റേയും മാതാപിതാക്കളെ നോക്കണം, വീട് വെക്കണം, കാറ് വാങ്ങണം ഈ ചിലവും ബാധ്യതയും പുരുഷന്മാരുടെ തലയിൽ കൊണ്ടുപോയി ഇട്ടിട്ടുള്ളത് പാട്രിയാർക്കിയാണ്. ഇതൊന്നും പുരുഷന്മാർ പോലും മനസിലാക്കുന്നില്ല.
 
അതുപോലെ സ്ത്രീധനം ഇല്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. എല്ലായിടത്തും ഉണ്ട്. വിവാഹം കഴിക്കുകയാണെങ്കിൽ സ്ത്രീകൾ മണ്ടികളായിപ്പോലും അഭിനയിക്കണം. മുപ്പത് വയസായാൽ പെൺകുട്ടികളെ ആളുകൾ വിവാഹം കഴിക്കാൻ പ്രഷർ ചെയ്യും. ഡിസിഷൻ മേക്കിങ് സ്വിച്ചിട്ടപോലെ ചെയ്യാൻ പറ്റുന്ന ഒന്നല്ല. 
 
ഞാൻ 24 വയസിൽ വിവാഹം കഴിച്ചയാളാണ്. ഇപ്പോൾ എനിക്ക് 35 വയസാണ്. ഇപ്പോൾ ഞാൻ സിം​ഗിളാണ്. കുടുംബത്തിൽ പട്ടിയെപ്പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളേയും ട്രെയിൻ ചെയ്യിക്കുന്നത്. വാലാട്ടി നിൽക്കണം, യജമാനൻ വരുമ്പോൾ എഴുന്നേറ്റ് കുമ്പിടണം, അവരുടെ പുറകെ മണപ്പിച്ച് നടക്കണം, അവർ എന്ത് എറിഞ്ഞ് തന്നാലും അത് തിരിച്ച് കൊണ്ടുപോയി കൊടുക്കണം എന്ന രീതിക്കാണ് ട്രെയിൻ ചെയ്യുന്നത്.
 
പക്ഷെ നമ്മുടെ വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ അത് ഇത്തരത്തിൽ ഒന്നും പെരുമാറില്ല. പൂച്ച മേശയിലേക്ക് ഒന്നും കൊണ്ടുവരുന്നില്ല. പൂച്ച പൂച്ചയായി തന്നെ ഇരിക്കും. നമുക്ക് അതിനെ സ്നേഹിക്കണമെങ്കിൽ അങ്ങോട്ട് പോയി കൊഞ്ചിക്കും. തലോടി കഴിയുമ്പോൾ ക്യാറ്റ് കൂടുതൽ സെക്സിയായി ​കിടക്കും. അവിടെയാകെ പാറി നടക്കും.അതിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും ഒരു പൂച്ചയായിരിക്കണം കെട്ടിച്ച് വിടുന്ന വീട്ടിൽ', ജുവൽ മേരി പറയുന്നു. 
അടുത്ത ലേഖനം
ത്രസിപ്പിക്കാൻ സർപ്പാട്ട പരമ്പരൈ 2; ഷൂട്ടിനൊരുങ്ങി പാ രഞ്ജിത്തും ആര്യയും