പൊളി ലുക്കില്‍ സാധിക; കോസ്റ്റ്യൂം ഏതായാലും എന്തൊരു ഹോട്ട് ആണെന്ന് ആരാധകര്‍ !

മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍

രേണുക വേണു| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (13:27 IST)

കായലിന്റെ നടുവില്‍ നിന്ന് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി സാധിക വേണുഗോപാല്‍. ചേര്‍ത്തലയിലുള്ള നിവ വാട്ടര്‍വെയ്‌സ് റിസോര്‍ട്ടിനു വേണ്ടി സാധിക ചെയ്ത ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കായക് ബോട്ടില്‍ നിന്നാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഏത് കോസ്റ്റ്യൂമിലും എന്തൊരു ഹോട്ട് ആണെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്.
റോബിന്‍ തോമസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സുഹൃത്ത് വൈഗയുടേതാണ് കോസ്റ്റ്യൂം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാധിക.
സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :