കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (12:21 IST)
സൗബിന്‍ ഷാഹിറിന്റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം 'രോമാഞ്ചം' വന്‍ വിജയമായി മാറിക്കഴിഞ്ഞു.ബോക്സ് ഓഫീസില്‍ 50 കോടി പിന്നിട്ട സിനിമയുടെ പുത്തന്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ആദ്യ 24 ദിവസം കൊണ്ട് 54.35 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.കേരളത്തില്‍ നിന്ന് 33 കോടി രൂപയാണ് രോമാഞ്ചം നേടിയത്.
നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് 'രോമാഞ്ചം' എന്ന ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്, സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ച സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.