Kantara Collection: 10 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ കയറി കാന്താര; 1000 കോടി കടക്കുമോ?

125 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം 500 കോടി നേടിക്കഴിഞ്ഞു.

Kantara Review, Kantara Chapter 1 Social Media Reactions, Kantara Day 1 Box Office, Kantara First Half review, Kantara Movie, കാന്താര, കാന്താര റിവ്യു, കാന്താര ബോക്‌സ്ഓഫീസ്, കാന്താര റിഷബ് ഷെട്ടി
Kantara Box Office Collection
നിഹാരിക കെ.എസ്| Last Modified ശനി, 11 ഒക്‌ടോബര്‍ 2025 (09:50 IST)
കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ താണ്ഡവമാടുകയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. ഋഷഭ് തന്നെയാണ് ചിത്രത്തിൽ ബെർമെ എന്ന പ്രധാന കഥാപാത്രമായി എത്തിയതും. 125 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം 500 കോടി നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. 509.25 കോടിയാണ് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വിജയ് കിര​ഗണ്ടൂർ ആണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

പാൻ ഇന്ത്യൻ റിലീസായാണ് കാന്താര തിയറ്ററുകളിലെത്തിയത്. 9-ാം ദിവസമായപ്പോൾ തന്നെ ഹിന്ദി പതിപ്പ് 100 കോടി കളക്ഷൻ നേടിയിരുന്നു. 60 കോടിയാണ് തെലുങ്ക് പതിപ്പ് ഇതിനോടകം നേടിയത്. മലയാളത്തിലും തമിഴിലും നിന്നുമായി 20 കോടിയും ചിത്രം കളക്ട് ചെയ്തു. വരും ദിവസങ്ങളിലും ഇതേ ക്രൗഡ് തന്നെ സിനിമയ്ക്കുള്ളതെങ്കിൽ കാന്താര 1000 കോടി കടക്കുമെന്ന് കാര്യത്തിൽ സംശയമില്ല.

ഋഷഭിനെ കൂടാതെ ചിത്രത്തിൽ നടൻ ജയറാം, രുക്മിണി വസന്ത്, ​​ഗുൽഷൻ ദേവയ്യ, രാകേഷ് പൂജാരി എന്നിവരും പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ മേക്കിങ് തന്നെയാണ് സിനിമാ പ്രേക്ഷകരെ അമ്പരപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ദസറ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
കാന്താരയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. പിന്നാലെ കാന്താര ചാപ്റ്റർ 2 വും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :