ജയറാമിന്റെ കാലം കഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്, താരത്തിന് സ്‌നേഹചുംബനം നല്‍കി ഋഷഭ് ഷെട്ടി

ജയറാമിന് സ്‌നേഹചുംബനം നല്‍കുന്ന ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലുള്ളത്.

Jayaram- kanthara rishab shetty- cinema News- ജയറാം- കാന്താര- റിഷഭ് ഷെട്ടി- സിനിമാ വാർത്ത
അഭിറാം മനോഹർ| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2025 (12:29 IST)
Jayaram- Rishab shetty
മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണെങ്കിലും നിലവില്‍ മലയാള സിനിമയില്‍ സജീവമായിട്ടുള്ള താരമല്ല നടന്‍ ജയറാം. മലയാളത്തില്‍ ചുരുക്കം സിനിമകളാണ് ചെയ്യുന്നതെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളിലും സജീവമാണ് താരം. എന്നാല്‍ ജയറാം തിരെഞ്ഞെടുക്കുന്ന പല സിനിമകളിലും അപ്രധാനമായ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനവും താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ അവസാനമായി പുറത്തിറങ്ങിയ കന്നഡ സിനിമയായ കാന്താരയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഇപ്പോഴിതാ തനിക്ക് ലഭിച്ച ഈ സ്വീകരണത്തില്‍ സന്തോഷം അറിയിച്ച് കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജയറാം. ജയറാമിന് സ്‌നേഹചുംബനം നല്‍കുന്ന ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലുള്ളത്. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ജയറാമും ഋഷഭ് ഷെട്ടിയും കണ്ടുമുട്ടിയത്. നിരവധി ആരാധകരാണ് ജയറാമിന്റെ പോസ്റ്റില്‍ കമന്റുകളുമായെത്തിയിരിക്കുന്നത്.

നിങ്ങളെയോര്‍ത്ത് അഭിമാനം ജയറാമേട്ടാ, ഒടുവില്‍ ഒരു യഥാര്‍ഥ പാന്‍ ഇന്ത്യന്‍ സിനിമ ജയറാമിന് ലഭിച്ചു. ജയറാമേട്ടന്റെ കാലം കഴിഞ്ഞവര്‍ക്കുള്ള മറുപടിയാണിത് എന്നിങ്ങനെ പോകുന്നു ചിത്രങ്ങള്‍ക്ക് താഴെയുള്ള ആരാധകരുടെ കമന്റുകള്‍. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത സിനിമ ഇതിനകം തന്നെ 450 കോടിയോളം ബോക്‌സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തുകഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :