അനുബന്ധ വാര്‍ത്തകള്‍
- ആലിന് ഷെറിന് എബ്രഹാമിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; തീരുമാനം മുഖ്യമന്ത്രിയുടേത്
- ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
- Pinarayi Vijayan: നല്ല വസ്ത്രങ്ങളില്ല, കഴിക്കാന്‍ റൊട്ടി; കുട്ടിക്കാലം പങ്കുവെച്ച് പിണറായി വിജയന്
- "ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്"; ധനമന്ത്രി അത് ബോധപൂർവം മറന്നു"; വിമർശിച്ച് മുഖ്യമന്ത്രി
- ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാർ പ്രത്യയശാസ്ത്രം നിറയൊഴിച്ച് 78 വർഷം, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമിപ്പിച്ച് മുഖ്യമന്ത്രി
"എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം യൂട്യൂബേഴ്സ്"; നിറകണ്ണുകളുമായി വീഡിയോ പങ്കുവെച്ച് നടി രേഖ രതീഷ്
"ജീവിക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍, പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്"
rekha rathees
രേഖയുടെ വാക്കുകൾ
"പ്രിയപ്പെട്ട പിണറായി വിജയന് സര്,
ഞാന്‍ രേഖ രതീഷ്. ഞാന്‍ സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ആണ് ജോലി ചെയ്യുന്നത്.? എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സില്‍ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്ളാറ്റില്‍ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എന്റെ പിന്നാലെയുണ്ട്. എന്നെ കുറിച്ച് മോശമായി ക്യാപ്ഷ്ന്‍ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. ഈ മാനസിക സമ്മര്‍ദ്ദം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. നമ്മുടെ കേരളത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൊണ്ട് ഒരുപാട് ജീവന് പൊലിയുന്നുണ്ട്. ജീവിക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍, എന്റെ മകനുവേണ്ടി. പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്. ജീവിക്കാന്‍ പറ്റുന്നില്ല.
ഈ വീഡിയോ ചെയ്യാന്‍ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാല്‍ ഈ യൂട്യൂബേഴ്സ് തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്ക് അറിയിക്കണം. ഇതുകൊണ്ടെങ്കിലും ഇത് അവസാനിക്കണം. എന്നെ മാത്രമല്ല, എന്റെ ഫീല്‍ഡിലുള്ള ഒരുകൂട്ടം ആള്‍ക്കാരെ ഇതുപോലെയുള്ള കാര്യങ്ങള്‍ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യൂട്യൂബേഴ്സ് ഉണ്ട്. ദയവായി ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം, എനിക്ക് വേണ്ടി മാത്രമല്ല എന്റെ ഒരുപാട് സഹോദരി സഹോദരന്മാര്ക്കും ഇത്തരം അനുഭവം ഉണ്ടാവാന്‍ പാടില്ല, അതിനെിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു"- രേഖ പറഞ്ഞു.