അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (19:24 IST)
സമൂഹമാധ്യമങ്ങളില്‍ വൈറലായി നടി റെബ മോണിക്ക് ജോണിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍. തായ്‌ലന്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ തുടക്കമിട്ട റെബ മോണിക്ക ജോണ്‍ മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ശ്രദ്ധ നേടിയ താരമാണ്. വിജയ് ചിത്രമായ ബിഗിലില്‍ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റെബ മോണിക്കയാണ്. ഇന്നലെ വരെ എന്ന സിനിമയിലാണ് നടി മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.