കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 25 ജൂലൈ 2023 (14:57 IST)
കഴിഞ്ഞദിവസം വൈകുന്നേരം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ വിജയന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. താരം അവധിക്കാലം ആഘോഷിക്കാന്‍ പോവുകയാണെന്നും ലിയോയുടെ ഓഡിയോ ലോഞ്ചിന് മുമ്പ് ചെന്നൈയില്‍ തിരിച്ചെത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടന്‍ എങ്ങോട്ടാണ് പോയത് എന്ന് കാര്യത്തില്‍ വ്യക്തതയില്ല.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ചിത്രീകരണം നേരത്തെ പൂര്‍ത്തിയായതാണ്. ആക്ഷന്‍ ത്രില്ലറില്‍ വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രം ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രത്തിന്റെ പ്രമോഷനുകള്‍ ആരംഭിക്കും, ഓഡിയോ, ട്രെയിലര്‍ ലോഞ്ച് എന്നിവയും സെപ്റ്റംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.