നിഹാരിക കെ എസ്|
Last Modified വ്യാഴം, 21 നവംബര്‍ 2024 (17:06 IST)
സംവിധായകന്‍ ഫാസിലിന്റെ അനിയനാണ് ഖയസ്. ഖയസ് സിനിമകൾ നിർമിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ഖയസിന് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ചേട്ടനും അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരുന്നു. സിദ്ധീഖിന്റെ കഥ ലാലിന് ഇഷ്ടമായി. ഫഹദിനും ഇഷ്ടപ്പെട്ടു. എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി വരാമെന്ന് ഫഹദും പറഞ്ഞു. ഏകദേശം എല്ലാം ഒകെ ആയ ആ സിനിമ അവിടെ വെച്ച് തന്നെ അവസാനിക്കുകയായിരുന്നു.
ഖയസും ആലപ്പി അഷറഫും ചേര്‍ന്ന് ലാലിനെ കാണാന്‍ ഒരു ലൊക്കേഷനിലെത്തി. അവരെ കണ്ടതും ലാല്‍ ഓടി വന്ന് കൈ തരികയും സംസാരിക്കുകയും ചെയ്തു. സിദ്ധീഖ് എന്തു പറഞ്ഞുവെന്നും കഥയെക്കുറിച്ചും ഫഹദിന്റെ ഡേറ്റിനെക്കുറിച്ചുമൊക്കെ സംസാരിച്ചു. ലാല്‍ കഥയില്‍ ത്രില്‍ഡ് ആയി. വേഗം ചെയ്യാമെന്ന് പറയുകയും ചെയ്തു. ഇതിനിടെ 'ആന്റണിയോട് ഡേറ്റിന്റെ കാര്യം ഒന്ന് സംസാരിച്ചെക്കൂ' എന്ന് മോഹൻലാൽ അവരോട് പറഞ്ഞു.
അത് കേട്ടതും ഖയസ് അത് പറ്റില്ല, എനിക്ക് ലാലുമായി നേരിട്ടേ ഡീലുള്ളൂ എന്ന് പറഞ്ഞു. അത് കേട്ടതും ചിരിച്ചു കൊണ്ട് നിന്നിരുന്ന ലാലിന്റെ മുഖം മാറി. ഗൗരവ്വമായി. ഒരു മിനുറ്റ് മോഹൻലാൽ ഒന്നും മിണ്ടാതെ നിന്നു. ശേഷം നേരെ കാരവാനിലേക്ക് നടന്നു പോയി. ഓൾമോസ്റ്റ് എല്ലാം ഒകെ ആയ ഒരു സിനിമ അങ്ങനെ ഒറ്റയടിക്ക് അവസാനിച്ചു. ആന്റണി പെരുമ്പാവൂരിനെ മാറ്റി നിര്‍ത്തിയിട്ട് ലാലിന് ഒന്നുമില്ലെന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ആലപ്പി അഷറഫ് പറയുന്നു.