കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും 'ദളപതി 66':രശ്മിക മന്ദാന

കെ ആര്‍ അനൂപ്| Last Modified ശനി, 11 ജൂണ്‍ 2022 (15:36 IST)

വിജയ്യ്ക്കൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുന്നതിന്റെ ആവേശത്തിലാണ് രശ്മിക മന്ദാന.'ദളപതി 66' ലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നടി പറയുന്നു.

'തലയെടുപ്പുള്ളതും സുന്ദരവുമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.തനിക്കുവേണ്ടി നിലകൊള്ളുകയും തന്റെ ഒപ്പമുള്ളവരെ ചേര്‍ത്തു നിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ആ കഥാപാത്രം.കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും 'ദളപതി 66'-രശ്മിക മന്ദാന പറഞ്ഞു.

ഒരു മാസത്തെ ചിത്രീകരണം ഹൈദരാബാദില്‍ ടീം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി ചെന്നൈയിലാണ് ചിത്രീകരണം. ഫസ്റ്റ് ലുക്ക് വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22 ന് റിലീസ് ചെയ്യും. അതിനായി നടന്‍ ഫോട്ടോഷൂട്ട് നടത്തി എന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :