1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mimi chakraborthy recieves rape threats after supporting protest against rape

നടി മിമി ചക്രബർത്തിക്ക് ബലാത്സംഗ ഭീഷണി, സംഭവം ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ചതിന്

Mimi Chakraborthy
Mimi Chakraborthy
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരണപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന് പിന്നാലെ നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീഷണിയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം താരം പങ്കുവെച്ചത്. പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസിനെയും നടി ടാഗ് ചെയ്തിട്ടുണ്ട്.
 
ഒപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ മുഖം മൂടി ധരിച്ച് വിഷം വമിക്കുന്ന പുരുഷന്മാര്‍ സാധാരണമായി ബലാത്സംഗ ഭീഷണി ഉയര്‍ത്തുന്ന ഇടത്ത് നിന്നാണ് തങ്ങള്‍ സ്ത്രീകള്‍ക്കായി നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്‌സില്‍ പോസ്റ്റ് ചെയ്തു. ഏത് തരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതിനനുവദിക്കുന്നതെന്നും മിമി ചോദിക്കുന്നു.
 
 
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമിയും പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം റിദ്ധി സെന്‍,അരിന്ദം സില്‍,മധുമിത സര്‍ക്കാര്‍ എന്നിവരും പ്രതിഷേധത്തിലുണ്ടായിരുന്നു.
അടുത്ത ലേഖനം
മീനച്ചില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം; യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങരുത്