മാലിനിയുടെയും രാമന്റെയും 6 വര്‍ഷം,'രാമന്റെ ഏദന്‍തോട്ടം' ഓര്‍മ്മകളില്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 മെയ് 2023 (09:30 IST)
കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ആദ്യമായി ഒന്നിച്ച രാമന്റെ ഏദന്‍തോട്ടത്തിന് 6 വയസ്സ്. 2017 മെയ് മാസം പന്ത്രണ്ടാം തീയതി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന്റെ ഓര്‍മ്മകളിലാണ് രഞ്ജിത്ത് ശങ്കര്‍.
mx പ്ലെയറിലും സണ്‍ക്സ്റ്റിലും രാമന്റെ ഏദന്‍തോട്ടം ഇപ്പോള്‍ കാണാവുന്നതാണ്.
അനു സിത്താരയാണ് ചിത്രത്തിലെ നായിക.അജു വര്‍ഗീസ്, രമേഷ് പിഷാരടി, ശ്രീജിത് രവി, മുത്തുമണി എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.മധു നീലകണ്ഠനാണ് സിനിമയില്‍ ഇന്നു നാം കാണുന്ന മനോഹരമായ വിഷ്വലുകള്‍ ഒപ്പിയെടുത്തത്.വി സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ബിജി ബാലിന്റെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ഫീല്‍ ഗുഡ് ചിത്രം കാണുവാന്‍ ആളുകളുണ്ട് ഉണ്ടെന്നുള്ളതാണ് സിനിമയുടെ വിജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :