കെജിഎഫ് 2 ബോളിവുഡിന് നേരെയുള്ള കന്നഡ സിനിമയുടെ അണുബോംബ്: രാം ഗോപാൽ വർമ

അഭിറാം മനോഹർ| Last Modified ശനി, 16 ഏപ്രില്‍ 2022 (12:20 IST)
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കെ‌ജിഎഫ് 2. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിച്ചത്. രാജ്യത്തെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.

ചിത്രം ബോളിവുഡിന് പേടിസ്വപ്‌നം ആയിരിക്കുകയാണെന്നാണ് സംവിധായകൻ പറയുന്നത്. കെജിഎഫിന്റെ മോൺസ്റ്റർ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിന് പകരം സിനിമയിൽ മുടക്കിയാൽ മികച്ച നിലവാരമുള്ള ഹിറ്റുകൾ ഉണ്ടാകും എന്നതിന് തെളിവാണ്.
സിനിമയുടെ ഫൈനൽ കളക്ഷൻ ബോളിവുഡിന് നേരെയുള്ള സാൻഡൽവുഡ് ന്യൂക്ലിയർ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെ‌ജിഎഫ് 2വെറുമൊരു ഗാങ്‌സ്റ്റർ ചിത്രമല്ല, ബോളിവുഡിന് ഒരു പേടിസ്വപ്‌നം കൂടിയാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്‌തു.

അതേസമയം കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന കളക്ഷൻ 134.5 കോടി രൂപയാണ്. കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. ഒടിയന്റെ ഫസ്റ്റ് ഡേ ഗ്രോസാണ് ചിത്രം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :