മുംബൈ|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ജൂണ്‍ 2020 (12:17 IST)
മുംബൈ: നടൻ സുശാന്ത് സിംഗിന്റെ മരണം ബോളിവുഡിന്റെ കണ്ണ തുറപ്പിക്കണമെന്ന് വിവേക് ഒബ്‌റോയി. ബോളിവുഡിനുള്ളിൽ പരസ്‌പരസഹകരണവും സ്നേഹവും വേണമെന്നും സിനിമ ഒരു കുടുംബം പോലെയാകണമെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.
അതേസമയം സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നതൊടെ പോലീസ് അന്വേഷണം ബോളിവുഡിനുള്ളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് മുംബൈ പോലീസ്.താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചിരുന്നതായി സംവിധായകൻ ശേഖർ കപൂർ സൂചന നൽകിയിരുന്നു.സുശാന്തിനെ പുറത്താക്കാൻ ശ്രമം നടന്നതായി കങ്കണ റണാവത്തും ആരോപണം ഉന്നയിച്ചിരുന്നു.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച നടി റിയാ ചക്രബര്‍ത്തിയുടെയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.