കെ ആര് അനൂപ്|
Last Modified വെള്ളി, 17 ജൂണ്‍ 2022 (11:39 IST)
രജനികാന്ത് തന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ബീസ്റ്റ് സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം മാസങ്ങള്‍ക്ക് മുമ്പ് ടീസര്‍ പുറത്തിറക്കികൊണ്ടായിരുന്നു നടന്നത്.
'ജയിലര്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
തലൈവര്‍ 169 താല്‍ക്കാലികമായി വിളിച്ചിരുന്ന ചിത്രം ഇനിമുതല്‍ 'ജയിലര്‍' എന്ന പേരില്‍ അറിയപ്പെടും.ചിത്രം ഒരു ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നും നെല്‍സന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ജോണറായിരിക്കുമെന്നും പോസ്റ്റര്‍ സൂചന നല്കുന്നു.
'ജയിലര്‍' എന്ന ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ രജനികാന്ത് ഒരു ജയില്‍ വാര്‍ഡന്റെ വേഷത്തിലാണ് എത്തുന്നത്. 'തലൈവര്‍ 169' ല്‍ ശിവ രാജ്കുമാര് പ്രതിനായകനായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും. രണ്ട് ഷെഡ്യൂളുകള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കും.ഭൂരിഭാഗം ഭാഗവും ചെന്നൈയില്‍ ചിത്രീകരിക്കും.ആദ്യ പകുതിയുടെ തിരക്കഥാ ജോലികള്‍ സംവിധായകന് പൂര്‍ത്തിയാക്കി.