ഒടുവില്‍ റിലീസിനൊരുങ്ങി 'ധ്രുവ നച്ചത്തിരം', വിക്രം ചിത്രം മെയില്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (15:07 IST)
ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' (ഡിഎന്‍) എന്ന സിനിമയുടെ പശ്ചാത്തലസംഗീതത്തിന്റെ ജോലികളിലാണ് താനെന്ന് സംഗീതസംവിധായകന്‍ ഹാരിസ് ജയരാജ് ഫെബ്രുവരി 25-ന് അറിയിച്ചിരുന്നു.ഉടന്‍ തന്നെ പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി മെയ് 19 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൗതം വാസുദേവ് ??മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം, ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


7 രാജ്യങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.


വിക്രം രഹസ്യ ഏജന്റായ ജോണിന്റെ വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്.റിതു വര്‍മയാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വാമി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :