ആ പാട്ട് വൈറലായി എന്നത് ശരി, പക്ഷേ എന്റെ സിനിമയെ വിഴുങ്ങികളഞ്ഞു: തുറന്ന് പറഞ്ഞ് ഐശ്വര്യ രജനീകാന്ത്

Kolaveri song
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (20:46 IST)
Kolaveri song
വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഒരു തമിഴ് സിനിമയുടെ ഭാഗമായാണ് ഇറങ്ങിയതെങ്കിലും 3 എന്ന സിനിമയുടെ റിലീസിന് മുന്‍പെ തന്നെ ഗാനം ആഗോള ലെവലില്‍ തന്നെ ട്രെന്‍ഡിങ്ങായി മാറി. സമൂഹമാധ്യമങ്ങള്‍ അത്രകണ്ട് ആക്ടീവ് അല്ലാതിരുന്ന കാലമായിരുന്നിട്ട് കൂടി 2012ല്‍ ആ പാട്ട് തീര്‍ത്ത തരംഗത്തിന് കണക്കില്ല. പാട്ടിന്റെ വിജയം പക്ഷേ ഒരു തരത്തിലും സിനിമയെ സഹായിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകയായിരുന്ന ഐശ്വര്യ രജനീകാന്ത്.

തന്റെ പുതിയ സിനിമയായ ലാല്‍സലാമിന്റെ പ്രമോഷന്‍ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച് ഐശ്വര്യ തുറന്ന് പറഞ്ഞത്. പാട്ടിന്റെ വിജയം തങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്നും സിനിമയെ ഒരുതരത്തിലും സഹായിച്ചില്ലെന്നും ഐശ്വര്യ പറയുന്നു. അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റ കൂടിയായിരുന്നു ത്രീ. ഗാനം ലീക്കായതോടെ കൊലവെറി ആഗോള തലത്തില്‍ തന്നെ ട്രെന്‍ഡിങ് ആവുകയായിരുന്നു.

ഞാന്‍ വ്യത്യസ്തമായ രീതിയില്‍ കഥ പറയാനാണ് സിനിമയില്‍ ശ്രമിച്ചത്. പക്ഷേ ആ ഗാനം സിനിമയെ തന്നെ വിഴുങ്ങി കളഞ്ഞു. സിനിമയെ പറ്റി മറ്റൊരു ഇമ്പ്രഷനാണ് ആ പാട്ട് നല്‍കിയത്. സീരിയസായ ഒരു സിനിമയായിരുന്നു 3. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആരും സിനിമയെ പറ്റി സംസാരിച്ചില്ല. എന്നാല്‍ സിനിമയുടെ ടിവി ടെലികാസ്റ്റ് വന്ന സമയത്തും റീ റിലീസായപ്പോഴും ഒരുപാട് ഫോണ്‍ കോളുകളാണ് ലഭിച്ചത്. പലരുടെയും വ്യക്തിഗത കരിയറിനെ ആ പാട്ടിന്റെ വിജയം സഹായിച്ചെങ്കിലും സിനിമയെ ഒരു രീതിയിലും സഹായിച്ചില്ല. ഐശ്വര്യ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :