കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ ആശുപത്രിയില്‍, വിവരമറിഞ്ഞ് ഹോസ്പിറ്റലിന് മുന്നില്‍ ആരാധകര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:56 IST)

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നിലവില്‍ അദ്ദേഹം ഐസിയുവിലാണ്. പുനീത് രാജ്കുമാറിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വൈകാതെതന്നെ ആശുപത്രി അധികൃതരില്‍ നിന്ന് പുറത്തുവരും.
കഴിഞ്ഞ ദിവസമാണ് 46 വയസ്സുള്ള പുനീത് രാജ് കുമാറിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യത്തിനായി ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്.

നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :