മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നത് ഈ യുവ സംവിധായകന്റെ കൂടെ മതി, ആഗ്രഹം തുറന്നുപറഞ്ഞ് ജഗദീഷ്

Jagadeesh mammootty mohanlal
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (09:17 IST)
Jagadeesh mammootty mohanlal
തൊട്ടതെല്ലാം പൊന്നാക്കി മാറ്റാനുള്ള മാജിക് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് അറിയാമെന്ന് തോന്നുന്നു. അടുത്തിടെ അദ്ദേഹം തിരക്കഥ ഒരുക്കിയ ഗരുഡന്‍, ഫീനിക്‌സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ജയറാമിനെ നായകനാക്കി മിഥുന്‍ സംവിധാനം ചെയ്ത ഓസ്ലര്‍ റിലീസിന് മുമ്പേ വന്‍ ഹൈപ്പാണ് ലഭിക്കുന്നത്. മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ടര്‍ബോ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ തന്നെയാണ്.ഓസ്ലറില്‍ നടന്‍ ജഗദീഷും അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് മിഥുന്‍ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമാണ് ജഗദീഷിനുള്ളത്. അത് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.

'എനിക്കൊരു ആഗ്രഹമുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒന്നിച്ചുള്ള ഒരു സിനിമ വരണമെന്നാണ്. അതിനാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതില്‍ ഞാനും കൂടി ഉണ്ടാകണം. ശരിക്കും അതൊരു ഹോട്ട് ന്യൂസ് ആണല്ലോ. മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന ന്യൂസ് കൊടുക്കാമല്ലോ. അവര്‍ക്ക് രണ്ടുപേര്‍ക്കും കഥ ഇഷ്ടമായാല്‍ തീര്‍ച്ചയായും അവര്‍ ഓക്കേ പറയും എന്ന് എനിക്ക് ഉറപ്പാണ്',-ജഗദീഷ് പറഞ്ഞു.

ടാര്‍ബോയ്ക്ക് പിന്നാലെ സിബിഐ ആറാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു.മിഥുന്‍ മാനുവല്‍ തോമസ് ആണ് ഇതിന് പിന്നില്‍ എന്നാണ് വിവരം. ആട് 3, ആറാം പാതിരിയുമാണ് ഇനി അനൗണ്‍സ് ചെയ്യാന്‍ സാധ്യതയുള്ള ചിത്രങ്ങളെന്ന് മിഥുന്‍ തന്നെ പറഞ്ഞു. ആട് 3 സിനിമ ചെയ്യാന്‍ തനിക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്നുണ്ടെന്നും എത്ര സിനിമകള്‍ ചെയ്താലും എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് ആട് മൂന്ന് എപ്പോള്‍ വരും എന്നാണ് എന്നും മിഥുന്‍ പറഞ്ഞു. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് ത്രീ സമീപഭാവിയില്‍ തന്നെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :