മുൻകൂർ പണം വാങ്ങിയിട്ടും സിനിമയിൽ നിന്നും പിന്മാറി, സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

അഭിറാം മനോഹർ| Last Modified ശനി, 11 മെയ് 2024 (13:16 IST)
തമിഴ് നടന്‍ സിമ്പുവിനെതിരെ പരാതിയുമായി നിര്‍മാതാവ് ഇഷാരി കെ ഗണേഷ്. കൊറോണ കുമാര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി സിമ്പു മുന്‍കൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്ന് നിര്‍മാതാവ് ആരോപിക്കുന്നു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍ക്കൂറായി വാങ്ങിയ പണം തിരികെ തരുന്നത് വരെയെ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ ബാനറില്‍ പുതിയ സിനിമ ചെയ്യുന്നത് വരെയോ സിമ്പു മറ്റ് പ്രൊജക്ടുകളില്‍ അഭിനയിക്കുന്നത് തടരണമെന്നാണ് ഇഷാരി ഗണേഷിന്റെ പരാതിയില്‍ പറയുന്നത്.

കമല്‍ഹാസന്‍ നായകനായെത്തുന്ന തഗ് ലൈഫിലാണ് സിമ്പു നിലവില്‍ അഭിനയിക്കുന്നത്. 36 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :