1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Priyanka anoop about casting couch

'മോനേ റൂമിലിരുന്ന് കഥ കേൾക്കേണ്ട പ്രായമല്ല എനിക്ക്': കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രിയങ്ക അനൂപ്

കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും മോശം സമീപനങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ പ്രിയങ്ക

Priyanka
അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന പ്രിയങ്ക അനൂപ് ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലപാടുകൾ തുറന്നു പറയാൻ പ്രിയങ്കയ്ക്ക് മടിയില്ല. ഇത് മൂലം സിനിമയിൽ തനിക്ക് എതിരാളികൾ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു. സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും മോശം സമീപനങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ പ്രിയങ്ക. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
 
മോശം സമീപനുമുണ്ടായാൽ ഡയരക്ടറോടോ പ്രാെഡ്യൂസറോടോ പറയുക. ഇങ്ങനെ ഒരു ചെറിയ പ്രശ്നമുണ്ട്, ഒന്ന് നോട്ട് ചെയ്യണം എന്ന് പറഞ്ഞ് അവരിലേക്ക് എത്തിക്കണം. അല്ലെങ്കിൽ പതുക്കെ അവരോട് തന്നെ പറയണം. പടം പോകുകയൊന്നുമില്ല. ഒന്ന് രണ്ട് പടങ്ങളിൽ അങ്ങനെയൊരു സാഹചര്യം എനിക്ക് വന്നിട്ടുണ്ട്. ആ പടത്തിൽ നിന്ന് ഞാൻ ഇറങ്ങിപ്പോന്നി‌ട്ടുണ്ട്. പിന്നെ ഇഷ്ടമുണ്ടെങ്കിൽ ആരുടെ കൂടെ വേണമെങ്കിലും പോകാം. പോയിക്കഴിഞ്ഞിട്ട് അവരെ കുറ്റം പറയുന്നതാണ് ഏറ്റവും വലിയ തെറ്റ് എന്നാണ് നടി പറയുന്നത്. 
 
എന്നെ റൂമിൽ വിളിച്ചു എന്നൊക്കെ പറയുന്നു. എന്തിനാണ് റൂമിലേക്ക് വിളിക്കുന്നതെന്ന് ചോദിച്ച് കൂടെ. കുറച്ച് നാൾ മുമ്പ് എന്നെ ഒരാൾ വിളിച്ചു. നല്ല ക്യാരക്ടറാണ്, ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞ് എന്നെയൊരാൾ കുറച്ച് നാൾ മുമ്പ് വിളിച്ചു. ഞാനാണോ നായിക, അങ്ങനെയാണെങ്കിൽ ആ പടം എനിക്ക് വേണ്ട, പടം പൊളിയും, കഥാപാത്രം എന്താണെന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. അല്ല ചേച്ചി, എനിക്ക് നേരിട്ടിരുന്ന് സംസാരിക്കണം എന്ന് അവൻ പറഞ്ഞു. 
 
നേരിട്ട് സംസാരിക്കാൻ വരൂ, നമുക്ക് ഏതെങ്കിലും ടീ ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് ഞാൻ. റൂമിന്റെ കാര്യം പറഞ്ഞപ്പോൾ സോറി മോനേ റൂമിലിരുന്ന് കഥ കേൾക്കേണ്ട പ്രായമല്ല എനിക്ക്, കഥ കേൾക്കാൻ താൽപര്യമില്ല, റൂമിൽ കഥ കേൾക്കാൻ താൽപര്യമുള്ളവരെ വിളിച്ചോ എന്ന് താൻ മറുപടി നൽകിയെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Abhaya Hiranmayi: എന്താ ഗ്ലാമര്‍, വീണ്ടും ഞെട്ടിച്ച് അഭയ ഹിരന്മയി, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍