അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഏപ്രില്‍ 2024 (14:23 IST)
മലയാള സിനിമയിലെ വണ്ടര്‍ ഹിറ്റായി മാറിയ യുവതാര ചിത്രം പ്രേമലു ഒടിടിയില്‍. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ സിനിമ 64 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഒറിജിനലിന് പുറമെ തമിഴ്,ഹിന്ദി മൊഴിമാറ്റ പതിപ്പുകളിലും സിനിമ ഒടിടിയില്‍ ലഭ്യമാണ്. സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ആഹാ വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ സിനിമ കേരളത്തിന് പുറത്ത് ആന്ധ്ര തെലുങ്കാനയില്‍ വമ്പന്‍ വിജയമായിരുന്നു. നസ്ലീനും മമിതയുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സിനിമ കേരളവും കടന്ന് ആന്ധ്രാ ബോക്‌സോഫീസിലും തരംഗമായി മാറിയത്. തമിഴ്,തെലുങ്ക് പതിപ്പുകള്‍ കൂടി വിജയമായതോടെ ബോക്‌സോഫീസില്‍ നിന്നും 100 കോടിയിലധികം കളക്ഷനും സിനിമ നേടിയിരുന്നു.