ലോക്‌സഭാ തിരഞ്ഞെടുപ്പ്: 26ന് നടത്താനിരുന്ന നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഏപ്രില്‍ 27ന് നടക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ഏപ്രില്‍ 2024 (11:54 IST)
ലോക്സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം 27 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ അറിയിച്ചു.

അതേസമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :